സ്വപ്ന സുരേഷ് തന്റെ ബന്ധു; മദ്യം ആവശ്യപ്പെട്ട് വിളിച്ചിട്ടുണ്ടെന്നും ബിജു രമേശ്

single-img
23 November 2020
swapna suresh biju ramesh

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്(Swapna Suresh) തന്റെ ബന്ധുവാണെന്ന് പ്രമുഖ വ്യവസായി ബിജു രമേശ്(Biju Ramesh). ഒരിക്കൽ മദ്യം ആവശ്യപ്പെട്ട് ഇവർ തന്നെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്നിടയിലായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

സ്വപ്ന ആവശ്യപ്പെട്ടത് പ്രകാരം മദ്യം സംഘടിപ്പിച്ച് നൽകിയിരുന്നു. മദ്യം വാങ്ങിക്കൊണ്ടുപോയത് എംബസിയിലെ പിആർഒ ആണെന്നും ബിജു രമേശ് പറഞ്ഞു.

‘കോണ്‍സുലേറ്റിലെ വാഹനത്തിലാണ് മദ്യം കൊണ്ട് പോയത്. സ്വപ്‌ന തന്നെയും താന്‍ സ്വപ്‌നയേയും വിളിച്ചിട്ടുണ്ട്. സ്വപ്‌ന ബന്ധുവാണ്. മറ്റൊരു ഇടപാടും സ്വപ്‌നയുമായി ഇല്ല.’

ബിജു രമേശ് പറഞ്ഞു.

ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും രമേശ് ചെന്നിത്തലക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ബിജു രമേശ് ഉയര്‍ത്തിയത്. കെഎം മാണിയും പിണറായി വിജനും ഒത്തുകളിച്ചെന്നെന്നും തന്നോട് ഉറച്ച് നില്‍ക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും കെ എം മാണി പിണറായി വിജയനെ കണ്ടതിന് പിന്നാലെയാണ് വാക്ക് മാറ്റിയതെന്നും ബിജു രമേശ് ആരോപിച്ചു.

കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും താന്‍ നാല് വര്‍ഷം മുമ്പ് പറഞ്ഞത് ഇതുവരേയും മാറ്റിയിട്ടില്ല. രാഷ്ട്രീയ കക്ഷികളാണ് മാറിയത്. എല്ലാ രാഷ്ട്രീയക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബിജു രമേശ് പ്രതികരിച്ചു.

വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ബിജു രമേശ് ഉയര്‍ത്തിയത്.’വിജിലന്‍സ് പരസ്പരം കോപ്രമൈസ് ചെയ്യുന്ന ഏജന്‍സിയാണ്. ആരെയാണ് വിശ്വസിക്കേണ്ടത്. നിലവില്‍ കെ ബാബു തനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. എല്ലാം അഭിമുഖീകരിക്കേണ്ടത് നമ്മളാണ്.ബാര്‍ കോഴ കേസില്‍ സിപിഐഎമ്മിന് ഒരു ആദര്‍ശവും ഇല്ല. താന്‍ ആരുടേയും വക്താവല്ല. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും ബിജു രമേശ് വ്യക്തമാക്കി.

Content: Swapna Suresh is my Relative: Biju Ramesh