പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നറിയുന്നത് സന്തോഷം; പിണറായിക്ക് പ്രശാന്ത് ഭൂഷന്റെ അഭിനന്ദനം

single-img
23 November 2020

ഏറെ വിവാദമായ പോലീസ് നിയമ ഭേദഗതി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെ അഭിനന്ദനങ്ങളുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകകൻ പ്രശാന്ത് ഭൂഷൺ. പൊതുജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാർ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ടെന്നറിയുന്നത് വലിയ സംതൃപ്തി തരുന്നെന്ന് അദ്ദേഹം ട്വീറ്റിൽ എഴുതി.

പുതിയ നിയമത്തിൽ എല്ലാ കക്ഷികളുമായി ചർച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമ ഭേദഗതി നടപ്പാക്കൂ എന്നും ഇതിന്റെ ഭാഗമായി സംസ്ഥാന നിയമസഭയിൽ വിശദമായി ചർച്ച ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം കേരളാ സർക്കാരിന്റെ നിയമ ഭേദ​ഗതിക്കെതിരെ പ്രശാന്ത് ഭൂഷൺ രൂക്ഷമായി പ്രതികരിച്ചിരുന്നു. വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതിയെ നിർദ്ദയമായ നടപടിയാണെന്നായിരുന്നു ഭൂഷൺ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.