ചരിത്രത്തില്‍ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നു

single-img
18 November 2020

ചരിത്രത്തില്‍ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുമെന്ന് ഐസിസി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഐസിസിയും സംയുക്തമായാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിക്കുന്നത്.

മുൻപ് 1998 ല്‍ ക്വാലാലംപൂരില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുന്ന എട്ട് ടീമുകള്‍ക്കാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകുക.

അതേസമയം ആതിഥേയ രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ടിന് നേരിട്ട് യോഗ്യത നേടാം. 2021 ഏപ്രില്‍ ഒന്നിലെ ടി-20 റാങ്കിംഗിലുള്ള ആറ് ടീമുകള്‍ക്കാണ് യോഗ്യതാ മത്സരം കളിക്കേണ്ടത്.