അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ജഡ്ജി ആശുപത്രിയിലെത്തി കാണും

single-img
18 November 2020

പാലാരിവട്ടം പാലം അഴിമതിയില്‍ വിജിലൻസ് സംഘം അറസ്റ്റ് ചെയ്ത മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജഡ്ജി ആശുപത്രിയിലെത്തി കാണും. മൂവാറ്റുപുഴയിലെ വിജിലൻസ് കോടതിയാണ് പാലാരിവട്ടം പാലം അഴിമതി കേസ് പരിഗണിക്കുന്നത്.

ഈ കേസ് പരിഗണിക്കുന്ന ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ കാണുക. നിലവില്‍ കോടതിയിൽ നിന്നും ജഡ്ജി കൊച്ചിയിൽ ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലോക്ക്ഷോർ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.