ആണ്‍കുട്ടിക്കായി സ്വന്തം മകളുടെ കഴുത്തറത്ത് കൊന്ന് ഇരുപത്തിയാറുകാരനായ പിതാവ്

single-img
14 November 2020

മന്ത്രവാദിയുടെ നിർദേശപ്രകാരം ആണ്‍കുട്ടിയുണ്ടാകാന്‍ സ്വന്തം മകളുടെ കഴുത്തറത്ത് കൊന്ന പിതാവ് പിടിയില്‍. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന അരുംക്രൂരത. മന്ത്രവാദി ആവശ്യപ്പെട്ടതുപ്രകാരമാണ് ആറു വയസുകാരിയായ മകളുടെ കഴുത്തറത്ത് പിതാവ് കൊലപ്പെടുത്തിയത്.

ആണ്‍കുട്ടി ജനിക്കണമെന്ന ആവശ്യവുമായി ഇയാള്‍ മന്ത്രവാദിയെ സമീപിച്ചിരുന്നതായും തുടര്‍ന്ന് മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം മകളെ കഴുത്തറുത്ത്​ കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഇരുപത്തിയാറുകാരനായ സുമന്‍ നഗേസിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു പിന്നാലെ മന്ത്രവാദി ഒളിവില്‍ പോയി.

വീട്ടില്‍ കുട്ടിയുടെ അമ്മ ഇല്ലാതിരുന്ന സമയം നോക്കിയാണ് പിതാവ് കൃത്യം നടത്തിയത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി