കൊല്‍ക്കത്തയിലെ ചേരിയില്‍ വന്‍ തീപിടിത്തം; ധാരാളം വീടുകള്‍ കത്തി നശിച്ചു

single-img
14 November 2020

പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന വലിയ ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്.

ഇവിടെ ഇതിനോടകം നിരവധി വീടികള്‍ അഗ്നിക്കിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. അഗ്നിശമന സേന വിവരം ലഭിച്ച ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.