ബീഹാറിലെ വോട്ടിം​ഗിൽ ക്രമക്കേട് നടന്നു; ആരോപണവുമായി കോൺ​ഗ്രസ്

single-img
10 November 2020

ബിഹാറിൽ ഇപ്പോഴും വോട്ടെണ്ണൽ പുരോ​ഗമിക്കവേ വോട്ടിം​ഗിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്ത്. ബഹിരാകാശത്ത് അയക്കുന്ന ഉപ​ഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാമെന്ന് കോൺ​ഗ്രസ് നേതാവ്ഉദിത് രാജ് പറഞ്ഞു.

‘നമുക്ക് ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇവിഎം ഹാക്ക് ചെയ്യാൻ കഴിയില്ല?’ ഉദിത് രാജ് ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ പോസ്റ്റൽ ബാലറ്റിന് ശേഷം ഇവിഎം എണ്ണി തുടങ്ങിയപ്പോൾ ആദ്യഘട്ടത്തില്‍ നേടിയ ലീഡ് മഹാസഖ്യത്തിന് നഷ്ടപ്പെട്ടു തുടങ്ങി.

അതോടുകൂടിയാണ് ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയത്. അതേസമയം വോട്ടിംഗ് മെഷീന്റെ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി കളഞ്ഞു. മുന്‍പേ തന്നെ സുപ്രീംകോടതി തള്ളിയ ആരോപണമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.