വുമണ്‍ ഓഫ് ദ ഇയര്‍ 2020: വോഗ് മാഗസിന്റെ ഇന്ത്യന്‍ പതിപ്പ് കവര്‍ പേജില്‍ ഇടം നേടി മന്ത്രി കെകെ ശൈലജ

single-img
9 November 2020

പ്രശസ്ത അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിലെ കവര്‍ പേജില്‍ ഇടംനേടി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് എന്ന വൈറസ് വ്യാപന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് നല്‍കിയ അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന തലക്കെട്ടോടെയാണ് കെ കെ ശൈലജയുടെ കവര്‍ ഫോട്ടോ വന്നിരിക്കുന്നത്.

‘ ഭയപ്പെടാനുള്ള സമയം തീരെ ഇല്ല. ഭയത്തേക്കാള്‍ കൂടുതല്‍ ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ കെ ശൈലജ അഭിമുഖത്തില്‍ പറയുന്നു. മലയാള സിനിമയില്‍ നിന്നും ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ എന്നിവര്‍ കെ കെ ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സമാനമായി കൊവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ പ്രോസ്പെക്ടസ് മാഗസീനില്‍ ഒന്നാം സ്ഥാനത്ത് കെ കെ ശൈലജ ഇടം നേടിയിരുന്നു. ഈ പട്ടികയില്‍ മന്ത്രി ശൈലജയുടെ തൊട്ടുപിന്നിലായിരുന്നു ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്റെ സ്ഥാനം.

https://www.instagram.com/p/CHXhr5fBLQe/?utm_source=ig_embed