അർണബ് ഗോസ്വാമിയുടെ ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

single-img
9 November 2020

ആത്മഹത്യാ പ്രേരണക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയും എം.എസ്. കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അർണബിന് ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും ജാമ്യം നേടാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

നാല് ദിവസത്തിനുള്ളിൽ സെഷൻസ് കോടതി അർണബിൻ്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് തന്നെ അർണബ് ജാമ്യപേക്ഷ അലിബാഗ് കോടതിയിൽ നൽകിയിട്ടുണ്ട്