പെൻസിൽവാനിയയിലും ലീഡ്; വിജയമുറപ്പിച്ച് ജോ ബൈഡൻ


ഡൊണാൾഡ് ട്രമ്പിന് ലീഡുണ്ടായിരുന്ന പെൻസിൽവാനിയയിൽ(Pennsylvania) ട്രമ്പിനെ മറികടന്ന് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വിജയ സാധ്യത വർദ്ധിപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ(Joe Biden). 5587 വോട്ടുകൾക്കാണ് പെൻസിൽവാനിയയിൽ ബൈഡൻ ലീഡ് ചെയ്യുന്നത്. ബൈഡന് വലിയ പിന്തുണയുള്ള ഫിലാഡൽഫിയയിലെ(Philadelphia) വോട്ടുകളാണ് പെൻസിൽവാനിയയിൽ ഇനി എണ്ണാൻ ബാക്കിയുള്ളത് എന്നതും ബൈഡൻ ക്യാമ്പിന് പ്രതീക്ഷയേകുന്നുണ്ട്.
നെവാഡയിലും(Nevada) അരിസോണയിലും(Arizona) ലീഡ് ചെയ്യുന്നതിന് പുറമേ റിപ്പബ്ലിക്കൻ കോട്ടയായ ജോർജ്ജിയയിലും(Georgia) ട്രമ്പിനെ മറികടന്ന ബൈഡന്റെ വിജയം ഏതാണ്ട് ഉറപ്പാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ വിലയിരുത്തുന്നു. ജോർജ്ജിയയിൽ നിലവിൽ 1098 വോട്ടുകളുടെ ലീഡാണ് ബൈഡനുള്ളത്.
270 ഇലക്ടറൽ കോളജ് വോട്ടുകളാണ് അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ജയിക്കാൻ ഒരു സ്ഥാനാർത്ഥിയ്ക്ക് വേണ്ടത്. നിലവിൽ 253 സീറ്റുകളിൽ ബൈഡൻ വിജയം ഉറപ്പിച്ചിരിക്കുകയാണ്.