ഇന്ത്യയുടെ ‘കൊവാക്‌സിന്‍’ ഫെബ്രുവരിയോടെ തയ്യാറാകും: ശാസ്ത്രജ്ഞന്‍ രജനീകാന്ത്

single-img
5 November 2020

ഇന്ത്യയിൽ കൊവിഡിനെതിരെ ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന വാക്സിനായ ‘കൊവാക്‌സിന്‍’ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനീകാന്ത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വാക്‌സിന്‍ തയ്യാറാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

രണ്ടാം ഘട്ടത്തിന് ശേഷമുള്ള മൂന്നാംഘട്ട പരീക്ഷണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സീനിയര്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞനായ രജനീകാന്ത് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറയുകയുണ്ടായി.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനമായ ഭാരത് ബയോടെക് ഐസിഎംആറുമായി സഹകരിച്ചാണ്
ഈ വാക്‌സിന്‍ വികസിപ്പിക്കുന്നത്. നിലവില്‍ വാക്‌സിന്‍ നല്ല ഫലമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ അംഗമാണ് രജനികാന്ത്. ഈ പ്രസ്താവനയോട് ഭാരത് ബയോടെക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.