ഹത്രാസ്: യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

single-img
2 November 2020

യുപിയിലെ ഹത്രാസില്‍ ദളിത് പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി.എന്തുകൊണ്ടാണ് ജില്ലാ മജിസ്ട്രേറ്റിനെ ഇതുവരെ സ്ഥാനത്ത് നിന്ന് മാറ്റാതിരുന്നത് എന്ന് കോടതി സർക്കാരിനോട് ചോദിച്ചു.

ബന്ധുക്കളുടെ അനുമതിയില്ലാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച വിഷയത്തിൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും വിശദീകരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു. രണ്ടുപേരും പ്രത്യേക സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് നവംബർ 25 ന് വീണ്ടും കോടതി പരിഗണിക്കും.