ശ്രീ രാമന്റെ അസ്തിത്വം അംഗീകരിക്കാത്ത പ്രതിപക്ഷത്തെ ഓര്‍ത്ത് വെക്കൂ; തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

single-img
1 November 2020

ശ്രീ രാമന്റെ അസ്തിത്വം അംഗീകരിക്കാത്ത പ്രതിപക്ഷത്തെ ഓര്‍ത്ത് വെക്കൂ എന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നബീഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്ന് ചമ്പാരനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പ്രതിപക്ഷത്തിന് യുക്തിയില്ല,അവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

നുണയും ഭീതിയും പടര്‍ത്തുന്നപ്രതിപക്ഷം പറയുന്നത് എസ് സി/എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നാണ്. പക്ഷെ രാജ്യത്ത് എന്‍ഡിഎയാണ് സംവരണം 10 ശതമാനം വര്‍ദ്ധിപ്പിച്ചത്. അത് തിരിച്ചറിയണം എന്നും പ്രതിപക്ഷം നിഷ്‌കളങ്കമായ മുഖം പുറത്തുകാട്ടി കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ഇതുവരെ ബീഹാറില്‍ 71 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ശേഷിക്കുന്ന 172 സീറ്റുകളിലേക്ക് നവംബര്‍ 3നും ഏഴിനുമാണ് തിരഞ്ഞെടുപ്പ്. പത്തിന് ഫലം പ്രഖ്യാപിക്കും.