ഉത്തർപ്രദേശ് യമരാജ്യം, കേരളമാണ് രാമരാജ്യമെന്ന് പ്രശാന്ത് ​ഭൂഷൺ

single-img
31 October 2020

പബ്ലിക് അഫെയേഴ്സ് സെന്റർ (Public Affairs Centre) തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിൽ ( Public Affairs Index-2020) രാജ്യത്ത്​ ഏറ്റവും മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനം കേരളമെന്ന​ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത് ​ഭൂഷൺ (Prashant Bhushan). ഇതേ റിപ്പോർട്ടിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനം യു.പിയാണ്​. ഈ വിരോധാഭാസത്തെ ചൂണ്ടിക്കാട്ടി കേരളം രാമരാജ്യമെന്നും യു.പി യമരാജ്യമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “കേരളം മികച്ച ഭരണം നടത്തുന്നതായും ഉത്തർപ്രദേശ് ഏറ്റവും മോശം അവസ്ഥയിലാണെന്നുമാണ് പബ്ലിക് അഫയേഴ്‌സ് സെന്റർ റിപ്പോർട്ട്. ​​​രാമരാജ്യം Vsയമരാജ്യം”-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

‘പബ്ലിക് അഫിയേഴ്സ് ഇൻഡക്സ് 2020’ എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് കേരളം ഒന്നാമതായത്. തുല്യനീതി, വള‍ർച്ച, സ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന പട്ടിക പിഎസി തയ്യാറാക്കിയത്.

പട്ടികയിൽ തമിഴ്‌നാടും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അതേസമയം യുപിയാണ് ഏറ്റവും താഴെ.മുൻ ഐഎസ്ആർഒ ചെയർമാൻ കസ്‌തൂരിരംഗൻ അധ്യക്ഷനായി ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻജിഒയാണ് പബ്ലിക് അഫേയ്സ് സെൻ്റർ.പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ കേരളം 1.388 പോയിൻ്റ് നേടി.

പിന്നാലെ, തമിഴ്നാട് 0.912, ആന്ധ്രാപ്രദേശ് 0.531,കർണാടക 0.468 എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങളുടെ പ്രകടനം.നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ ഉത്ത‍ർപ്ര​ദേശ്, ഒഡീഷ, ബീഹാ‍ർ എന്നിവ മൈനസ് മാ‍ർക്കാണ് നേടിയത്.

1.461, -1.201, -1.158 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളുടെ പോയിൻ്റ് നില. ഇതോടൊപ്പം മണിപ്പൂ‍ർ (-0.363), ദില്ലി (-0.289) ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് മൈനസ് പോയിൻ്റുകൾ നേടിയ മറ്റു സംസ്ഥാനങ്ങൾഅതേസമയം 1.05 പോയിൻ്റുമായി ചണ്ഡീ​ഗഢ് കേന്ദ്രഭരണപ്രദേശങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തി. പുതുച്ചേരി (0.52) ലക്ഷദ്വീപ് (0.003). ദാദ‍ർ ആൻഡ് ന​ഗ‍ർ ഹവേലി(-0.69) ആൻഡമാൻ, ജമ്മു കാശ്മീ‍‍ർ (-0.50) നിക്കോബാ‍ർ (-0.30) എന്നിവയാണ് കേന്ദ്രഭരണപ്രദേശങ്ങളിൽ പിന്നിലുള്ളത്.