ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ: എസ് രാമചന്ദ്രന്‍പിള്ള

single-img
31 October 2020

ബിനീഷ് കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. അതിനായി ബിനീഷിനെതിരെ അന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍ ഹാജരാക്കണം. മുന്‍പ് ശിവശങ്കരിന്റെ വീഴ്ച ബോധ്യപ്പെട്ടപ്പോള്‍ തന്നെ മാറ്റി നിര്‍ത്തി. കേരളാ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തേ, ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതില്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഎം കേന്ദ്രനേതൃത്വം രംഗത്ത് എത്തിയിരുന്നു. കോടിയേരി പാര്‍ട്ടിയുടെസെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നും ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നിലപാട് എടുക്കേണ്ടതില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയുമുണ്ടായി.