വിവാഹം ചെയ്യാന്‍വേണ്ടി മാത്രമുള്ള മതപരിവർത്തനം സ്വീകാര്യമല്ല: അലഹബാദ് ഹൈക്കോടതി

single-img
30 October 2020

വിവാഹം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമായുള്ള മതപരിവർത്തനം സ്വീകാര്യമല്ല എന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ഒരു യുവതി ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ശേഷം വിവാഹിതയായ വിഷയത്തില്‍ തങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ദമ്പതികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടായിരുന്നുഹൈക്കോടതി ഇങ്ങിനെ പറഞ്ഞത്.

ഈരീതിയില്‍ വിവാഹത്തിനായി മാത്രം മതപരിവർത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് സമാനമായ വിഷയത്തിൽ 2014ല്‍ പുറപ്പെടുവിച്ച അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ത്രിപാഠി സ്വീകാര്യമല്ല എന്ന വിവരം അറിയിച്ചത്. ഇവിടെ കേസില്‍ മുസ്ലിം സമുദായത്തിൽ പെട്ട യുവതി വിവാഹം കഴിക്കുന്നതിനായി മാത്രം വിവാഹത്തിന് ഒരു മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും വിവാഹത്തിനു വേണ്ടി മാത്രമാണ് മതപരിവർത്തനം നടന്നതെന്നും കോടതി കണ്ടെത്തി.

ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 226 അനുസരിച്ച് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതുകൊണ്ടുതന്നെ ദമ്പതികളുടെ ഹർജി തള്ളുകയാണെന്നും കോടതി അറിയിച്ചു. 2014ലും വിധിന്യായത്തിൽ അലഹബാദില്‍ നിന്നുള്ള ദമ്പതികളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.അന്ന് യുവതി ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ശേഷം വിവാഹിതയായ വിഷയത്തിലായിരുന്നു കോടതി ഇടപെട്ടത്.