മൂത്രപ്പുരയ്ക്ക് നൽകിയത് പാര്‍ട്ടി പതാകയുടെ നിറം; നടപടിയെടുക്കണം എന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി

single-img
30 October 2020

യുപിയിലെ ഗോരഖ്പൂരിലെ റെയില്‍വേ ആശുപത്രിയുടെ മൂത്രപ്പുരയ്ക്ക് പാര്‍ട്ടി പതാകയുടെ നിറം നല്‍കി അപമാനിക്കാന്‍ ശ്രമിച്ചെന്ന് സമാജ്‌വാദി പാര്‍ട്ടി. ചുവപ്പും പച്ചയും നിറങ്ങളായ സമാജ്‌വാദി പാര്‍ട്ടിയുടെ പതാകയുടെ നിറം മൂത്രപ്പുരയ്ക്ക് നല്‍കിയിരിക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനാണെന്ന് പാർട്ടി പറയുന്നു.ഈ പ്രവർത്തനം ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതും ലജ്ജാകരവുമായ സംഭവമാണെന്ന് സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാജ്യത്തെത്തന്നെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയുടെ നിറങ്ങളെ അപമാനിക്കുന്നത് തികച്ചും അപലപനീയമാണെന്നും സംഭവത്തില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ ബഹുജനപ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും പാര്‍ട്ടി അറിയിച്ചു. മാത്രമല്ല, സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പാര്‍ട്ടിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും തങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് റാം നാഗിന സാഹ്നി പറഞ്ഞു.