ബിജെപിയ്ക്ക് വഴങ്ങാത്തവരെ വിരട്ടാനുള്ള വളർത്തു മൃഗമാണ് എൻഐഎയെന്ന് മെഹ്ബൂബ മുഫ്തി

single-img
28 October 2020
Mehbooba Mufti NIA

എൻഐഎയെ (NIA-National Investigation Agency) രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി (Mehbooba Mufti). എൻഐഎ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് (BJP’s Pet) മെഹ്ബൂബ മുഫ്തി. എൻഐഎയിലൂടെ ബിജെപി തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും വിരട്ടുകയുമാണെന്ന് മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.

കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. കശ്മീർ ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ (Greater Kashmir) ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിന്റെ വസതി, എൻ.ജി.ഒ സംഘടനകളുടെ ഓഫീസ് ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളും ശ്രീനഗറിലാണ്.

പൊലീസിന്റേയും സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്‌സിന്റേയും സഹായത്തോടെയാണ് റെയ്ഡ്. എൻ.ജി.ഒ സംഘടനകൾക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോർട്ട്. തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി.

Content: ‘NIA is BJP’s pet agency’, tweets PDP Leader Mehbooba Mufti after NIA raid at Greater Kashmir office