മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടു: ഉമ്മന്‍ചാണ്ടി

single-img
28 October 2020

സംസ്ഥാന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.

എല്ലാ സര്‍ക്കാരുകളുടെയും കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുകയും അവര്‍ക്കെതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.എങ്കിലും മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദേഹത്തിന്റെ ഓഫീസിന്റെ പൂര്‍ണ ചുമതല വഹിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസില്‍പ്പെടുന്നത് കേരളത്തില്‍ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തന്നെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ എന്നീ ഇടപാടുകളിലെ രാഷ്ട്രീയ ബന്ധം വൈകാതെ പുറത്തുവരും, അതോടുകൂടി സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകുമെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.