ഹിന്ദുഫോബിക്: ആശ്രം വെബ് സീരിസിനെതിരെ സംഘപരിവാർ ഗ്രൂപ്പുകൾ

single-img
24 October 2020

പ്രേക്ഷകരിലേക്ക് ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് പറയുന്നതെന്ന് ആരോപിച്ചുകൊണ്ട് ആശ്രം വെബ് സീരിസ് സീസണ്‍ രണ്ടിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ പ്രകാശ് ഝായ്‌ക്കെതിരെ സംഘപരിവാർ ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണം.

സമൂഹത്തിൽ ജനങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന അഴിമതിയെയും കുറ്റകൃത്യത്തെയും ചുറ്റിപ്പറ്റിയാണ് ഈ പരമ്പര പറയുന്നത്. സീരീസിൽ ബാബാ നിരാല എന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ‘ഹിന്ദുഫോബിക്’ ആയ രീതിയില്‍ വിവരണം നടത്തിയെന്നാരോപിച്ചാണ് ഇപ്പോൾ ഹിന്ദുത്വ വാദികള്‍ വിവാദമുണ്ടാക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ #ArrestPrakashJha എന്ന ഹാഷ്ടാഗ് പ്രതിഷേധമായി ട്വിറ്ററില്‍ ട്രെന്‍ഡാക്കിയിരിക്കുകയാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍.തികച്ചും വര്‍ഗീയമായ പരാമര്‍ശങ്ങളാണ് വെബ് സീരിസിനെതിരെ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.