ചൈനയിൽ നിന്നും വീശുന്ന മഞ്ഞ നിറത്തിലുള്ള പൊടി കലർന്ന കാറ്റില്‍ കൊവിഡ് വൈറസ് ഉണ്ടാകാം; മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

single-img
24 October 2020

ഉത്തര കൊറിയയിലെ പൗരൻമാർക്ക് കൊവിഡ് സംബന്ധിച്ചവിത്യസ്തമായ ഒരു മുന്നറിയിപ്പുമായി കിമ്മിന്റെ ഉത്തര കൊറിയൻ സര്‍ക്കാര്‍. ചൈനയിൽ നിന്നും വീശുന്ന മഞ്ഞ നിറത്തിലുള്ള ഒരു പൊടി കലർന്ന കാറ്റ് ഉത്തരകൊറിയയുടെ മണ്ണിലൂടെ എത്താന്‍ സാധ്യതയുണ്ട് എന്നും, അന്തരീക്ഷത്തിൽ ഏറെ നേരം തങ്ങി നിൽക്കാനിടയുള്ള ഈ പൊടിയിൽ കൊറോണ വൈറസിന്റെ അംശം കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി.

ഇതിനെതിരെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ഈ പൊടിക്കാറ്റടങ്ങും വരെ രാജ്യത്തിനുള്ളിലെ ‘പുറംപണികൾ’ പാടെ നിരോധിക്കുന്നതായും സര്‍ക്കാര്‍ പറഞ്ഞു. വിദേശ മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്ത, സർക്കാർ അംഗീകൃത സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്നതും ആയ’ തികച്ചും ഔദ്യോഗിക’ മാധ്യമങ്ങൾ മാത്രം പ്രവർത്തിക്കുന്ന ഉത്തരകൊറിയയിൽ രോഗസംബന്ധമായ അവകാശവാദങ്ങളിൽ എല്ലായ്പ്പോഴും ഒരു ദുരൂഹത നിലനിൽക്കാറുണ്ട്.

ലോകമാകെ ഭീതിയില്‍ നില്‍ക്കുമ്പോഴും കൊറോണാ വൈറസിന് ഇന്നുവരെ രാജ്യത്തിനുള്ളിലേക്ക് കടന്നുകയറാൻ സാധിച്ചിട്ടില്ല എന്ന വാദമാണ് ഉത്തരകൊറിയയും കിം ജോങ് ഉന്നുംഇപ്പോഴും മുന്നോട്ട് വെക്കുന്നത്. ഇപ്പോള്‍ ഈ പുതിയ വാദവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ മറ്റൊരു ഭാഗത്തുള്ള ശാസ്ത്രജ്ഞരും വൈജ്ഞാനിക സംഘടനകളും കൊവിഡിനെ ഈ പൊടിമേഘങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ല.

എന്നാല്‍ ഇത്തരത്തിൽ ഒരു വാദം തുർക്ക്മെനിസ്ഥാൻ കഴിഞ്ഞാൽ ഉന്നയിക്കുന്നത് ഇപ്പോൾ ഉത്തരകൊറിയൻ സർക്കാരാണ് എന്ന പ്രത്യേകതയും ഉണ്ട്. ശരിക്കും ഇവർ ഈ മഞ്ഞപ്പൊടി എന്ന് പരാമർശിക്കുന്നത് മംഗോളിയൻ, ചൈനീസ് മരുഭൂമികളിൽ നിന്ന് അടിച്ചു പൊന്തുന്ന മണൽത്തരികളെയാണ് എന്നതാണ് സത്യം .