ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍…..ഭീഷണിയുമായി ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്ക് ഇ മെയിലുകള്‍

single-img
22 October 2020

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്ന ഭീഷണിയുമായി ഇ-മെയില്‍. യുഎസിലെ ഫ്‌ളോറിഡയും പെന്‍സില്‍വാനിയയുമടക്കമുള്ള സ്ഥലങ്ങളിലെ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കാണ് ഉപദ്രവിക്കും എന്നെല്ലാമുള്ള ഭീഷണികള്‍ അടങ്ങിയ ഇമെയിലുകള്‍ ലഭിച്ചത്.

നിങ്ങള്‍ ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും മറ്റും പറയുന്ന ഈ മെയിലുകള്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടാണ് അയച്ചിട്ടുള്ളത്. നിങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ”ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും” എന്നാണ്
ഇതിലെ പ്രധാന മുന്നറിയിപ്പ്.

സംസ്ഥാന വോട്ടര്‍ രജിസ്‌ട്രേഷന്‍ ലിസ്റ്റുകളില്‍ നിന്ന് ലഭിച്ച ഇ-മെയില്‍ വിലാസങ്ങള്‍ ഉപയോഗിച്ചാണ് മെയിലുകള്‍ അയച്ചിട്ടുള്ളത്. ഇതില്‍ ആളുകളുടെ പാര്‍ട്ടി അഫിലിയേഷനും വീടിന്റെ വിലാസങ്ങളും ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിലാസങ്ങള്‍ പിന്നീട് വ്യാപകമായി ടാര്‍ഗറ്റ് ചെയ്ത സ്പാമിംഗ് പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.