മാസ്ക് ധരിക്കാതെ യുവതി; ചോദ്യം ചെയ്ത ജീവനക്കാര്‍ക്ക് നേരെ ചുമച്ചു

single-img
21 October 2020

കോവിഡ് മഹാമാരി നിരവധി ജീവനുകള്‍ കവര്‍ന്നെടുത്തിട്ടും ഇപ്പോഴും നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പലര്‍ക്കും മടിയാണ്. അത് മറ്റുള്ളവരെ ദോഷകരമായി ബാധിക്കുമെന്ന സാഹചര്യത്തിലായാല്‍ പോലും. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയും അത്തരത്തിലുള്ളതാണ്. വിമാനത്തില്‍ മാസ്ക് ധരിക്കാത്ത ഒരു യുവതിയുടെ പ്രവൃത്തികളാണ് വൈറലാകുന്നത്.

വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽനിന്ന് എഡിൻബർഗിലേക്കുള്ള ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരിൽ ഒരാളാണ് വിഡിയോ പകർത്തിയത്. മാസ്ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാർ നിലപാട് എടുത്തതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയെ പൊലീസെത്തി ബലമായി പിടിച്ചു കൊണ്ടു പോയി. ‘കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും’ എന്നവര്‍ ഇതിനിടെ ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ യുവതിക്കെതിരെ വ്യാപ പ്രതിഷേധമുയരുന്നുണ്ട്.