20 ഓവറിൽ വെറും 84 റൺസ്; തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത

single-img
21 October 2020

ഇന്ന് നടന്ന ഐ പി എൽ മത്സരത്തില്‍ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലുരിനെതിരെ കൊൽക്കത്തയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത 20 ഓവറിൽ വെറും 84 റൺസ് എടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

ഇതില്‍ ആദ്യ 14 റൺസ് സ്കോർ ബോർഡിൽ വന്നപ്പോള്‍ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായ കൊൽക്കത്തയ്ക്ക് പിന്നീട് തിരിച്ചുവരാന്‍ കൂടി കഴിഞ്ഞില്ല. ടീമിന്റെ വാലറ്റത്ത് കുൽദീപും ഫെർഗൂസനും ചേർന്ന് നടത്തിയ ചെറുത്തുനിൽപാണ് അവരെ 84വരെയെങ്കിലും എത്തിച്ചത്.

30 റണ്‍സ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനാണ് കൊൽക്കത്തയുടെ ഉയര്‍ന്ന സ്കോറർ. ടീമിലെ 5 ബാറ്റ്സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. അതേസമയം ബാംഗ്ലൂരിന് വേണ്ടി ഫാസ്റ്റ് ബൌളർ മുഹമ്മദ് സിറാജ് 3 വിക്കറ്റുകൾ വീഴ്ത്തി.