മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗികബന്ധം മാത്രമെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

single-img
20 October 2020

മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) തനിക്ക് ഔദ്യോഗികമായ ബന്ധം മാത്രമാണുള്ളതെന്ന് സ്വപ്ന സുരേഷ് (Swapna Suresh). എൻഫോഴ്സ്മെന്റിന് (Enforcement Department) നൽകിയ മൊഴിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ തനിക്ക് വ്യക്തിപരമായ ഒരുബന്ധവുമില്ലെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ഔദ്യോഗികമായ കാര്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നതെന്നും അവർ പറയുന്നു.

ഷാർജ ഭരണാധികാരി (Sharjah Ruler) കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ ഔദ്യോഗികമായ രീതികൾ തന്റെ ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കൂടാതെ തന്റെ പിതാവ് മരിച്ചപ്പോൾ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിരുന്നുവെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നു. പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ (M Sivasankar) ഫോണിൽ നിന്നാണ് മുഖ്യമന്ത്രി തന്നെ വിളിച്ചതെന്നും അവർ പറഞ്ഞു.

അതേസമയം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെടി ജലീലും പലതവണ യുഎഇ കോൺസുലേറ്റ് (UAE Consulate) സന്ദർശിച്ചതായി കേസിലെ മറ്റൊരു പ്രതിയായ സരിത് മൊഴി നൽകിയിട്ടുണ്ട്.

Content: Had only official contacts with CM Pinarayi Vijayan: Swapna Suresh to ED