ബിബിന്‍ ജോര്‍ജിന്റെ നായികയായി അന്ന രേഷ്മ രാജന്‍; ലൊക്കേഷൻ കൊച്ചിയും നേപ്പാളും

single-img
18 October 2020

മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സ് നിര്‍മിക്കുന്ന പുതിയ സിനിമയില്‍ ബിബിന്‍ ജോര്‍ജും ജോണി ആന്റണിയും ധര്‍മജനും പ്രധാനവേഷങ്ങളിലെത്തുന്നു. അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ ലിച്ചിയായി പ്രേക്ഷക ഇഷ്ടം നേടിയ അന്ന രേഷ്മ രാജനാണ് ഇതില്‍ നായിക. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍, എന്നിവര്‍ക്ക് പുറമേ നേപ്പാളി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നവാഗതനായ രാജീവ് ഷെട്ടി സ്വതന്ത്രസംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവര്‍ ചേര്‍ന്ന് രചിക്കുന്നു. ചിത്രത്തിന്കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍ . സംഗീതം ബിജിബാല്‍, പ്രൊജക്റ്റ്‌ ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല.