യുദ്ധത്തിന് തയ്യാറാകൂ; സൈനികരോട് ആഹ്വാനവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്

single-img
14 October 2020

ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഒരേസമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ചെെനീസ് സെെനികരോട് യുദ്ധത്തിന് തയ്യാറാകാൻ പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തു.

സൈനികർ രാജ്യത്തോട് തികച്ചും വിശ്വസ്തത പുലർത്തണം എന്നും അദ്ദേഹം പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഗ്വാങ്‌ഡോങ്ങിലെ ഒരു സുപ്രധാന സൈനിക താവളം സന്ദർശിച്ചു കൊണ്ടാണ് ഷി ജിന്‍പിംഗ് യുദ്ധത്തിന് തയ്യാറെടുക്കാൻ സെെന്യത്തോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ എല്ലാ സെെനികരും അവരുടെ മനസും ശക്തിയും ഓരോ നിമിഷവും യുദ്ധത്തിനായി തയ്യാറാക്കി വയ്ക്കുക. എന്നാൽ അതീവജാഗ്രത പാലിക്കണമെന്നും ഷി ജിന്‍പിംഗ് പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ ഈ ആഹ്വാനം ഇന്ത്യക്കെതിരെയോ, അമേരിക്കയ്ക്കെതിരെയോ, ദക്ഷിണ ചെെനാക്കടൽ മേഖലയിൽ ചെെനയുമായി കലഹിക്കുന്ന ചൈനയുമായി തർക്കമുള്ള മറ്റു രാജ്യങ്ങൾക്ക് എതിരെയാണോ എന്നത്
ഇതേവരെ വ്യക്തമല്ല.

അതേസമയം സൈനിക താവളത്തിൽ ഷി ജിന്‍പിംഗിന്റെ സന്ദർശനം ചെെനീസ് സേനയുടെ പരിവർത്തനവും നിർമാണവും വേഗത്തിലാക്കാനും പ്രതിരോധ സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുത്താനുമാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇപ്പോഴും സൈനിക, നയതന്ത്ര, തലത്തിൽ നിരവധി ചർച്ചകൾ പുരോഗമിക്കുകയാണ്.