മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ ഈ അവർഡുകളിലെല്ലാം `വെഞ്ഞാറമൂടും´ ഉണ്ട്

single-img
14 October 2020

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ വെഞ്ഞാറമൂട് എന്ന സ്ഥലത്തിന് പ്രത്യേക സ്ഥാനമുണ്ട്. വെഞ്ഞാറമൂട് എന്നു കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സുരാജ് വെഞ്ഞാറമൂട് എന്ന പേരായിരിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതും സുരാജിനാണ്. മികച്ച നടനുള്ള സംസ്ഥാന അവാർഡിനൊപ്പം മികച്ച നടി, മികച്ച ചിത്രം എന്നിവയ്ക്കുള്ള അവാർഡുകളിലും വെഞ്ഞാറമൂട് ഭാഗമായിരിക്കുകയാണ്. 

ഈ വർഷത്തെ മികച്ച ചിത്രത്തിന് അവാർഡ് നേടിയത് ബിരിയാണിയാണ്. സജിൻ ബാബു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിയായതും. ബിരിയാണി എന്ന ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ വെഞ്ഞാറമൂടായിരുന്നു. വെഞ്ഞാറമൂട്ടിലെ നിരവധിപേർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിരിയാണിയുടെ പുരസ്കാരലബ്ദി വെഞ്ഞാറമൂടുകാരെ സംബന്ധിച്ച് അഭിമാനാർഹമാണ്. 

പിരപ്പൻക്കോട് ശാന്ത, മാധ്യമ പ്രവർത്തകനും അഭിനേതാവുമായ മൈലക്കൽ സലിം, സാംസ്കാരിക രംഗത്തെ സാന്നിധ്യം മക്കാംക്കോണം ഷിബു എന്നിവരാണ് ബിരിയാണി എന്ന ചിത്രത്തിൽ ഭാഗമായത്.