ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മാ​ച്ചു പി​ച്ചു തുറന്നു, അടച്ചു: ഒരേയൊരു വിനോദ സഞ്ചാരിക്കു വേണ്ടി മാത്രം

single-img
13 October 2020

ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പെ​റു​വി​ലെ മാ​ച്ചു പി​ച്ചുവാണ്. കോവിഡ് വ്യാപനത്തിനിടയിൽ വിനോദ സഞ്ചാര കേന്ദ്രം  തു​റ​ന്നു. എന്നാൽ ഒരേയൊഒ​രു വി​നോ​ദ​യാ​ത്രി​ക​നു വേ​ണ്ടി മാ​ത്ര​മാ​ണ് ഈ വിനഏോദ സഞ്ചാര കേന്ദ്രം തുറന്നത് എന്നുള്ളതാണ് ഈ സംഭവം വാർത്താ പ്രാധാന്യം നേടാനുള്ള കാരണം. 

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ച് മു​ത​ൽ മാ​ച്ചു പി​ച്ചു അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​യെ​യും തു​ട​ർ​ന്നു​വ​ന്ന ലോ​ക്ക്ഡൗ​ണി​നെ​യും തു​ട​ർ​ന്ന് രാ​ജ്യ​ത്ത് കു​ടു​ങ്ങി​യ ജാ​പ്പ​നീ​സ് വി​നോ​ദ​യാ​ത്രി​ക​നു​വേ​ണ്ടി​യാ​ണു മാ​ച്ചു പി​ച്ചു തു​റ​ന്നു​ന​ൽ​കി​യ​ത്.ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം മാ​ച്ചു പി​ച്ചു​വി​ൽ പോ​യ ഏ​ക​യാ​ൾ ഏ​ന്ന കു​റി​പ്പോ​ടെ ജെ​സി കെ​റ്റ​യാ​മ എ​ന്ന യു​വാ​വാ​ണ് മാ​ച്ചു പി​ച്ചു​വി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. 

ബോ​ക്സിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റാ​യ നാ​ര സ്വ​ദേ​ശി​യാ​യ ജെ​സി മാ​ർ​ച്ചു മു​ത​ൽ പെ​റു​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. മാ​ച്ചു പി​ച്ചു സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ജെ​സി എ​ത്തു​ന്ന​തി​നു തൊ​ട്ടു​മുൻപാണ് ഇ​വി​ടെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചത്. അതോടെ ഒരർത്ഥത്തിൽ ജെസി പെറുവിൽ പെട്ടുപോയി. 

മൂ​ന്നു ദി​വ​സം മാ​ച്ചു പി​ച്ചു​വി​ൽ ചെ​ല​വ​ഴി​ക്കാ​നാ​ണ് ഇ​യാ​ൾ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാൽ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കിയതോടെ ആ പദ്ധതി പൊളിഞ്ഞു.  ഇ​തേ​തു​ട​ർ​ന്ന് ജെ​സി പെ​റു​വി​ൽ മാ​സ​ങ്ങ​ളോ​ളം കു​ടു​ങ്ങുകയായിരുന്നു. ലോക് ഡൗണിനിടെ ഒ​രു പെ​റു ന്യൂ​സ്പേ​പ്പ​റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​രാ​ശ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഇ​ത് പ്രാ​ദേ​ശി​ക ടൂ​റി​സം അ​തോ​റി​റ്റി​യു​ടെ ചെ​വി​യി​ൽ എത്തുകയായിരുന്നു. ഇ​തോ​ടെയാണ് ജെ​സി​ക്ക് മാ​ച്ചു പി​ച്ചു സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി നൽകാൻ പെറു സർക്കാർ തീരുമാനിച്ചത്. 

മാ​ച്ചു പി​ച്ചുവിൽ ആ​ദ്യ​മാ​യി സ​ന്ദ​ർ​ശ​ക​രെ പ്രവേശിപ്പിച്ചു തുടങ്ങിയതയ് 1948ലാ​ണ്. 1983-ൽ ​മാ​ച്ചു പി​ച്ചു​വി​നെ ലോ​ക പൈ​തൃ​ക കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വരുന്ന ന​വം​ബ​റി​ൽ വീ​ണ്ടും മാച്ചുപിച്ചുവിലേക്ക് സന്ദർശകരെ കടത്തി വിടാനുള്ള തീരുമാനത്തിലാണ് സർക്കാർ.