പിണറായി വിജയൻ ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രി: മുല്ലപ്പള്ളി
12 October 2020
ഫാസിസ്റ്റ് മനസാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കെപിസിസ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏകാധിപതിയും ക്രൂരനായ, ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി വിമർശിച്ചു.
അഴിമതി ആരോപണങ്ങളുയരുമ്പോൾ തുടരെ കള്ളം പറയുന്ന മുഖ്യമന്ത്രിയിൽ ജനങ്ങൾക്കു വിശ്വാസം ഇല്ലാതായെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സിപിഎമ്മിന്റെ ചാനൽ തൊഴിലാളികൾ പോലും ചാനൽ ചർച്ചകളിൽ പോകാതെ വിട്ടുനിൽക്കുന്നു. കള്ളം പറയാൻ കഴിയില്ലെന്നു മനസിലാക്കിയാണ് സിപിഎമ്മുകാർ ചാനൽ ചർച്ചകളിൽനിന്നു ബോധപൂർവം മാറി നിൽക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.