മുസ്ലീം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനം ആകർഷിച്ചു: മുത്തലാക്ക് സമരനായിക സെെറാ ബാനു ബിജെപിയിൽ ചേർന്നു

single-img
12 October 2020

മുത്തലാക്ക് സമരസനായിക സെെറാ ബാനു ബിജെപിയിൽ ചേർന്നു. മുത്തലാഖിനെതിരേ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയാണ് സെെറാ ബാനു. മുസ്ലീം സ്ത്രീകളോടുള്ള ബിജെപി.യുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് ബാനു മാധ്യമങ്ങളോട് വ്യക്തമാക്കി. 

ഉത്തരാഖണ്ഡ് സ്വദേശിയായ സെെറാ ബാനു ശനിയാഴ്ചയാണ് ബിജെപിയിൽ അംഗത്വമെടുത്തത്. ദെഹ്‌റാദൂണിലെ സംസ്ഥാന സമിതി ഓഫീസിൽ സംസ്ഥാനാധ്യക്ഷൻ ബൻസിധർ ഭഗത്താണ് അംഗത്വം നൽകിയത്.ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി അവർ പ്രചാരണത്തിനിറങ്ങിയേക്കുമെന്നും സൂചനകളുണ്ട്. 

മുത്തലാഖിനെതിരേ 2016-ലാണ് ബാനു സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ പിന്നീട് മുത്തലാഖ് ക്രിമനൽക്കുറ്റമാക്കി നിയമനിർമാണം നടത്തുകയും ചെയ്തിരുന്നു.