മൃഗശാലയിൽ കടുവകൾക്ക് ആഹാരമായി ബീഫ് നല്‍കരുത്; പ്രതിഷേധവുമായി സംഘപരിവാര്‍

single-img
12 October 2020

ആസാമിന്റെ തലസ്ഥാനമായ ഗുവഹാത്തിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന മൃഗശാലയിൽ കടുവകൾക്കും മറ്റുമാംസഭുക്കുകളായ മൃഗങ്ങള്‍ക്കും ആഹാരമായി ബീഫ് നൽകുന്നതിനെതിര പ്രതിഷേധവുമായി സംഘപരിവാര്‍. പശുക്കളെ കൊല്ലുന്നത് എതിർക്കുന്ന പ്രവര്‍ത്തകര്‍ മൃഗശാലയിലെ ജീവികൾക്കായുള്ള ഇറച്ചിയുമായി വന്ന വാഹനം ഇന്ന് തടഞ്ഞു.

ഇതിന് ശേഷം മണിക്കൂറുകളോളം ഇവർ മൃഗശാലയിലേക്കുള്ള പാതകൾ ഉപരോധിക്കുകയും ചെയ്തു. ഒടുവില്‍ നിവൃത്തിയില്ലാതെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന്റെ സഹായം തേടെണ്ടി വന്നതായും നിലവിൽ മൃഗങ്ങൾക്ക് ഇറച്ചി വിതരണം ചെയ്യുന്നതിൽ തടസമില്ലെന്നും ഗുവഹാത്തി മൃഗശാല അധികൃതർ അറിയിച്ചു. 1957ൽ പ്രവര്‍ത്തനം ആരംഭിച്ച ഈ മൃഗശാല 175 ഹെക്ടർ പ്രദേശത്താണ് വ്യാപിച്ച് കിടക്കുന്നത്.

ഇതിനുള്ളില്‍ ഏകദേശം 1,040 വന്യ മൃഗങ്ങളും 112 സ്പീഷിസിൽപ്പെട്ട വിത്യസ്തമായ പക്ഷികളുമുള്ള ഇത് വടക്ക് കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ മൃഗശാലയാണ്. ഇപ്പോള്‍ 8 കടുവകളും 3 സിംഹങ്ങളും 26 പുലികളുമാണ ഇവിടെയുള്ളത്.