കമല കമ്മ്യൂണിസ്റ്റ്, ജോ ​ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ ക​മ​ല പ്രസിഡൻ്റാകുമെന്ന് ട്രംപ്

single-img
9 October 2020

ഡെ​മോ​ക്രാ​റ്റി​ക് വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും ഇ​ന്ത്യ​ന്‍ വം​ശ​ജ​യുമായ ക​മ​ലാ ഹാ​രി​സിനെതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ ക​മ​ലാ ഹാ​രി​സ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്ന് ട്രംപ് ആരോപിച്ചു. 

അമേരിക്കൻ വൈസ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​വാ​ദ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ മൈ​ക്ക് പെ​ൻ​സും എ​തി​രാ​ളി ക​മ​ലാ ഹാ​രി​സും കോ​വി​ഡി​നെ​ച്ചൊ​ല്ലി ഏ​റ്റു​മു​ട്ട​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

അ​വ​ർ ക​മ്മ്യൂ​ണി​സ്റ്റാ​ണ്. സോ​ഷ്യ​ലി​സ്റ്റ് അ​ല്ല. സോ​ഷ്യ​ലി​സ്റ്റി​നും അ​പ്പു​റ​മാ​ണ്- ട്രംപ് കമലാ ഹാരിസിനെ കുറിച്ചു പറഞ്ഞു. ​വാ​ദ​ത്തി​ൽ ക​മ​ല ഹാ​രി​സീ​ന്‍റെ പ്ര​ക​ട​നം തീ​ർ​ത്തും മോ​ശ​മാ​യി​രു​ന്നെ​ന്നും  ട്രം​പ് പ​റ​ഞ്ഞു. 

അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ നോ​ക്കൂ. കൊ​ല​പാ​ത​കി​ക​ളെ​യും ബ​ലാ​ത്സം​ഗി​ക​ളെ​യും ന​മ്മു​ടെ രാ​ജ്യ​ത്തേ​ക്ക് ഒ​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​തി​ർ​ത്തി​ക​ൾ തു​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണ് ക​മ​ല ഹാ​രി​സെ​ന്നും ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി.