കാറ്റാടി യന്ത്രത്താല്‍ കുടിവെള്ളം, വായുവില്‍ നിന്ന് ഓക്സിജന്‍; മോദിയുടെ കണ്ടുപിടിത്തം നോബേല്‍ സമ്മാനത്തിന് അര്‍ഹമെന്ന് പ്രശാന്ത് ഭൂഷണ്‍

single-img
9 October 2020

ലോകത്ത് ഇതുവരെ കണ്ടുപിടിക്കാത്ത ഒന്നായ കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കാനും സാധിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ഇന്ത്യയില്‍ നിന്നുള്ള അഗ്രഗണ്യനായ ശാസ്ത്രജ്ഞനായ മോദിയുടെ കണ്ടുപിടിത്തം ശരിക്കും നോബേല്‍ സമ്മാനത്തിന് അര്‍ഹമാണെന്ന് അദ്ദേഹം പരിഹസിച്ചു.

അതേസമയം മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

‘നമ്മുടെ പ്രധാനമന്ത്രി മോദിയ്ക്ക് ഒരു കാര്യം അറിയില്ല എന്നതല്ല നമ്മുടെ രാജ്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. നേരെ മറിച്ച് അദ്ദേഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് അദ്ദേഹത്തോട് തുറന്നുപറയാനുള്ള ധൈര്യം ചുറ്റുമുള്ള ആര്‍ക്കും ഇല്ല എന്നതാണ്’, എന്ന് രാഹുല്‍ വീഡിയോയ്ക്ക് ഒപ്പം എഴുതിയിരുന്നു.