പൊലീസിനെ വെട്ടിച്ച് കല്ലടയാറ് നീന്തി വനത്തിൽ കയറി: രാത്രി പെയ്ത മഴ നനഞ്ഞ് ഗുരുതരാവസ്ഥയിൽ പോക്സോ പ്രതി

single-img
9 October 2020

പൊലീസിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ മഴ നനഞ്ഞ് അവശനായ നിലയിൽ വനത്തിൽ നിന്നും കണ്ടെത്തി. പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട് ഓടികാട്ടില്‍ കയറിയ പോക്‌സോ കേസ് പ്രതിതൃശൂര്‍ ചാവക്കാട് സ്വദേശി ബാദുഷ(26)യെയാണ് ഇന്നു രാവിലെ അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. അവിടെ നിന്നു രക്ഷപ്പെട്ടു കുളത്തൂപ്പുഴയില്‍ എത്തിയ ബാദുഷ ഇവിടെ പിടിയിലായെങ്കിലും അതിവിദഗ്ദമായി രക്ഷപെടുകയായിരുന്നു.

രക്ഷപ്പെട്ട് കല്ലടയാര്‍ നീന്തിക്കടന്നു കാട്ടില്‍ കയറിയ ഇയാള്‍ക്കു വേണ്ടി പോലീസും വനപാലകരും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ഇതിനിടെയാണ്  കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴ നനഞ്ഞു അവശ നിലയിൽ ഇയാളെ കണ്ടെത്തിയത്. പൊലീസ് അറിയിച്ചതനുസരിച്ച് ഉടന്‍ ആംബുലന്‍സ് വരുത്തി പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.