ഞങ്ങൾക്ക് നാട്ടുകാരെ കാണണം, വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കേണമെന്നും ഹാഥ്രസ് പെൺകുട്ടിയുടെ കുടുംബം; അലഹബാദ് ഹൈക്കോടതിയിൽ ഹർജി

single-img
8 October 2020

തങ്ങളെ ജില്ലാ ഭരണകൂടം അന്യായമായി തടഞ്ഞു വച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തി ഹാഥ്രസ് പെൺകുട്ടിയുടെ കുടുംബം. വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകണമെന്നു കാണിച്ച് കുടുംബാംഗങ്ങൾ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി.

പുറത്തിറങ്ങാൻ അനുവാദമില്ലെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും ജില്ലാ ഭരണകൂടം കർശന താക്കീത് നൽകിയെന്ന് കുടുംബം പറയുന്നു. നാട്ടുകാരെ കാണാൻ അനുവദിക്കണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം, ഹാഥ്രസ് പ്രതികൾ അന്വേഷണ സംഘത്തിന് കത്തെഴുതി. കുറ്റം ചെയ്തിട്ടില്ലെന്നാണ് നാല് പ്രതികളുടെയും അവകാശവാദം. കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ ബന്ധുവാണെന്ന് പ്രതികൾ ആരോപിച്ചു. പെൺകുട്ടിയെ കുടുംബം മർദിച്ചുവെന്നും ആരോപിച്ചിട്ടുണ്ട്.