ജലദോഷപ്പനി വന്നിട്ടുള്ളവർക്ക് കോവിഡ് മാരകമാകില്ല: നിർണ്ണായകമായ കണ്ടെത്തലുമായി ഗവേഷകർ

single-img
8 October 2020

ജലദോഷപ്പനി വന്നവർക്ക് കോവിഡ് 19 രോഗം ഗുരുതരമാകില്ലെന്ന് പഠനങ്ങൾ. പനിയ്ക്കു കാരണമാകുന്ന കൊറോണ വൈറസുകള്‍ മുന്‍പ് ബാധിച്ചിട്ടുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകാറില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്നാൽ ഈ വൈറസുകള്‍ വഴി ലഭിക്കുന്ന പ്രതിരോധശേഷി കോവിഡ് ബാധ തടയില്ലെന്നും പഠനം പറയുന്നുണ്ട്. 

‘ജലദോഷപ്പനിയ്ക്ക് കാരണമാകുന്ന കൊറോണ വൈറസുകള്‍ ബാധിച്ചവരില്‍ കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ക്ക് തീവ്രത കുറവായിരിക്കുമെന്നാണ് ഞങ്ങളുടെ പഠനഫലം കാണിക്കുന്നത്”, പഠനത്തിന് നേതൃത്വം നല്‍കിയ മനീഷ് സാഗര്‍ പറഞ്ഞു. സാര്‍സ്-കോവ്-2 വൈറസിനെതിരെയുള്ള പ്രതിരോധത്തെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ അടങ്ങിയതാണ് പഠനം. കോവിഡ് വാക്‌സിനായുള്ള പരിശ്രമങ്ങള്‍ക്ക് ഇവ ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

പുതിയതായി കണ്ടെത്തിയ വൈറസ് ആണ് സാര്‍സ് -കോവ്-2 എങ്കിലും ജലദോഷത്തിനും ന്യുമോണിയയ്ക്കും കാരണമാകുന്ന കൊറോണ വൈറസുകള്‍ നേരത്തെ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവയുടെയെല്ലാം ജനിതക ഘടന ഒന്നായതിനാല്‍ ഇതുമൂലമുണ്ടാകുന്ന പ്രതിരോധശേഷി അന്യോന്യം പ്രവര്‍ത്തിക്കുന്നതാണ് കോവിഡിനെ ചെറുക്കുന്നതും. 

അതുകൊണ്ടുതന്നെ ഒരിക്കല്‍ കൊറോണവൈറസ് ബാധ ഉണ്ടായവരില്‍ കോവിഡ് ഗുരുതരമാകുന്ന സാഹചര്യം കുറവാണെന്നാണ് കണ്ടെത്തൽ. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയ്ക്ക് വിധേയരാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.