കോവിഡ് ബാധിച്ചത് ദെെവാനുഗ്രഹം, ആ മരുന്നിനെക്കുറിച്ച് അറിയാനും ഉപയോഗിക്കാനും പറ്റി: ട്രംപ്

single-img
8 October 2020

ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് വ്യക്തമാക്കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണു ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം.

താ​നി​പ്പോ​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെന്നും കോ​വി​ഡ് ബാ​ധി​ച്ച​ത് ഒ​രു ത​ര​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​മാ​യെന്നും ട്രംപ് പറഞ്ഞു. വൈ​റ​സ് ബാ​ധി​ച്ച​തി​നാ​ലാ​ണു ത​നി​ക്കു റീ​ജെ​ന​റോ​ണ്‍ എ​ന്ന മ​രു​ന്നി​നെ കു​റി​ച്ച​റി​യാ​നും ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ച്ച​ത്. ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ചി​കി​ത്സ​യ്ക്കു റീ​ജെ​ന​റോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ മ​രു​ന്നാ​ണു റീ​ജെ​ന​റോ​ണെ​ന്നും ട്രം​പ് ചൂണ്ടിക്കാട്ടി. 

കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷ​വും വൈ​റ്റ് ഹൗ​സി​ൽ ത​ന്നെ തു​ട​രാ​നാ​ണു താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ൽ മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്ത​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു മാ​റി​നി​ൽ​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ട്രം​പ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.