ഹഥ്രാസിലേക്കു പോയ മലയാളി മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ: അറസ്റ്റിലായവരിൽ നിന്നും പോപ്പുലർ ഫ്രണ്ടിൻ്റെ ലഘുലേഖകൾ പിടിച്ചെടുത്തെന്ന് യുപി പൊലീസ്

6 October 2020

ഹഥ്രാസ് പീഡന സംഭവം നടന്ന സ്ഥലത്തേക്കു പോയ മലയാളി മാധ്യമ പ്രവർത്തകനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ. മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലായ അഴിമുഖത്തിൻ്റെ ലേഖകൻ സിദ്ദിഖ് കാപ്പനെയാണ് പേോാലീസ് കസ്റ്റഡിയിലെടുത്തത്.
പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. മറ്റ് മൂന്ന് പേർക്കൊപ്പമാണ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഇവരിൽ നിന്നും ചില ലഘുലേഖകൾ പിടിച്ചെടുത്തെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.