‘ഹാഥ്രസിൽ നടന്നത് അന്താരാഷ്ട്ര ഗൂഢാലോചന’; യോഗിയെ വിമർശിച്ച് പ്രശാന്ത് ഭൂഷണ്‍

single-img
6 October 2020

ഹാഥ്രസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ യോഗി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രണം ചെയ്തതാണെന്നാരോപിച്ച് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത യു.പി പൊലീസ് നടപടിയെ വിമർശിച്ച്സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഹാത്രാസ് കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന വാര്‍ത്തയും അതിനെ പരിഹസിച്ച് കൊണ്ടുള്ള കാര്‍ട്ടൂണും പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

‘ഒരു 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക, രക്ഷിതാക്കളുടെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി സംസ്‌കരിക്കുക, പ്രദേശം ലോക്ക് ഡൗണിലാക്കുക, പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടു തടങ്കലിലാക്കുക, ഫോണ്‍ പിടിച്ച് വെക്കുക, കുടുംബത്തെ കാണുന്നതില്‍ നിന്നും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിലക്കുക, പ്രതികളായ ഠാക്കൂറുകളെ കൂട്ടം കൂടാന്‍ അനുവദിക്കുക എന്നിവയാണ് ആ അന്താരാഷ്ട്ര ഗൂഢാലോചന,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.