സനൂപ് കൊലപാതകം: പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് സിപിഎം ; പ്രതിഷേധ പരിപാടികള്‍ നാളെ

single-img
5 October 2020

തൃശൂര്‍ പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറി സനൂപിനെ ബി.ജെ. പി സംഘം കൊലപ്പെടുത്തിയ നടപടിയില്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പ്രതിഷേധിച്ചു. കോവിഡ്‌ മാനദണ്ഡങ്ങള്‍ക്ക്‌ അനുസരിച്ച്‌ എല്ലാ ബ്രാഞ്ചുകളിലും നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും സെക്രട്ടേറിയേറ്റ്‌ തീരുമാനിച്ചു. ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിന്റെ അംഗീകാരം നേടിയ പാര്‍ടി പ്രവര്‍ത്തകനായിരുന്നു സനൂപ്‌.

രണ്ടു മാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സി.പി.ഐ.(എം) പ്രവര്‍ത്തകനാണ്‌ സനൂപ്‌. കായംകുളത്തും വെഞ്ഞാറമൂടും കോണ്‍ഗ്രസ്സാണ്‌ കൊലപാതകത്തിനു നേതൃത്വം നല്‍കിയതെങ്കില്‍ സനൂപിനെ കൊലപാകത്തിൽ ബി.ജെ.പിയാണ്‌ പ്രതിസ്ഥാനത്തുള്ളത്‌. ബി.ജെ.പി – കോണ്‍ഗ്രസ്‌ കൂട്ടുകെട്ടിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും കൊലപാതകികളെ എത്രയും പെട്ടെന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ്‌ ആവശ്യപ്പെട്ടു.