പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് യുപി പോലീസ്

4 October 2020

ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി ശനിയാഴ്ച നോയിഡയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്തതില്‍ ക്ഷമാപണം നടത്തി യുപി പോലീസ്. നോയിഡയില്‍ പ്രിയങ്കാ ഗാന്ധിയെ പുരുഷ പോലീസ് തടയുകയും പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിച്ച് വലിക്കുകയും ചെയ്തിരുന്നു.
മാപ്പ് അപേക്ഷയോടൊപ്പം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും യുപി പോലീസ് അറിയിച്ചിട്ടുണ്ട് . സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തിയെയും അനുകൂലിക്കുന്നില്ലെന്നും പോലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രിയങ്കയെ പോലീസ് കയ്യേറ്റം ചെയ്ത ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത് .