74 വയസ്സ്, കൊളസ്ട്രോൾ, 111 കിലോ ശരീരഭാരം: കോവിഡ് പിടിപെട്ട ട്രംപിന് ഭീഷണിയാകുന്നത് ഇവ

single-img
4 October 2020

കോ​വി​ഡ് 19 ബാ​ധി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാണ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നിലവിൽ വാർത്തയായിരിക്കുന്നത്. മേ​രി​ലാ​ന്‍റി​ലെ വാ​ൾ​ട്ട​ർ റീ​ഡ് സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ട്രം​പി​നെ സംബന്ധിച്ച് വ​രും ദി​വ​സ​ങ്ങ​ൾ നി​ർ​ണാ​യ​ര​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധരും പറയുന്നത്. 

അതമസമയം കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​ന് ശേ​ഷ​വും ട്രം​പ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​ൻ ആ​ദ്യം ത​യാ​റാ​യി​ല്ലെ​ന്നും ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പി​ന്നീ​ട് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ അ​ദ്ദേ​ഹം നി​ർ​ബ​ന്ധി​ത​നാ​കുകയായിരുന്നു. 

നി​ല​വി​ൽ പ​നി​യും ചു​മ​യുമാണ് അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടു​ന്നു​ന്നത്. രോഗത്തിന് എളുപ്പം പ്രവേശിക്കുവാൻ കഴിയുന്ന ശരീര പ്രകൃതിയാണ് ട്രംപിനെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. 74 വ​യ​സു​കാ​ര​നാ​യ യു​എ​സ് പ്ര​സി​ഡ​ന്‍റി​ന് ജീ​വിത​ശൈ​ലീ രോ​ഗ​ങ്ങ​ളും അ​മി​ത ശരീ​ര​ഭാ​ര​വും വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ണ്ട്. ആ​റ​ടി മൂ​ന്നി​ഞ്ച് ഉ​യ​ര​മു​ള്ള ട്രം​പി​ന് 111 കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ട്. ഒ​പ്പം കൊ​ള​സ്ട്രോ​ൾ പോ​ലു​ള്ള ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും അദ്ദേഹത്തെ വലിയ രീതിയിൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നുണ്ട്. 

ഇക്കഴിഞ്ഞ ജൂ​ണി​ൽ പ്ര​സി​ഡ​ന്‍റി​ന് ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യി​ലെ വി​വ​ര​ങ്ങ​ളാ​ണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രാ​യ​വും അ​സു​ഖ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ൽ അ​ദ്ദേ​ഹം ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലു​ള്ള രോ​ഗി​യാ​ണെന്നുള്ളതാണ് ഡോ​ക്ട​ർ​മാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. യു​എ​സി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മി​ത​ഭാ​ര​മു​ള്ള 48 ശ​ത​മാ​നം കോ​വി​ഡ് ബാ​ധി​ത​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു എന്നാണ് വിവരം. 

ഹെെറിസ്ക് വിഭാഗത്തിലുള്ളവർക്ക് രോ​ഗം പി​ടി​പെ​ട്ട് അ​ഞ്ച് മു​ത​ൽ ഏ​ഴ് ദി​വ​സം ക​ഴി​യു​മ്പോ​ഴാ​ണ് ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ന്ന​ത്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ട്രം​പി​ന് വ​രും ദി​വ​സ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ൽ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന​ത്. അതേസമയം പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും പോ​ലു​ള്ള ദു​ശീ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​യാ​ളാ​ണ് ട്രം​പ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കുമെന്നും അ​തി​നാ​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്.