ഇന്‍ഡോ- ജര്‍മ്മന്‍ ഫിലിം വീക്കില്‍ പുരസ്ക്കാരം നേടി ‘മൂത്തോന്‍’

single-img
4 October 2020

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടിയ “മൂത്തോന്‍” എന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിന് വീണ്ടും ഒരു അംഗീകാരം കൂടി ലഭിച്ചു. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ- ജര്‍മ്മന്‍ ഫിലിം വീക്കില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രമായി മൂത്തോന്‍ മാറുകയായിരുന്നു.

ഇതിന് പുറമേ മൂത്തോനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം റോഷന്‍ മാത്യുവിന് ലഭിക്കുകയും ചെയ്തു . ഈ സിനിമയില്‍ അമീര്‍ എന്ന കഥാപാത്രമാണ് റോഷന്‍ അവതരിപ്പിച്ചത്. ഇതിന് മുന്‍പ് ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിലും മൂത്തോന് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അവിടെ മികച്ച സിനിമയായും ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളിയെ മികച്ച നടനായും സഞ്ജന ദീപുവിനെ ബാലതാരമായും തെരഞ്ഞെടുത്തിരുന്നു.