ഒരു വിവാഹം: പങ്കെടുത്ത എല്ലാപേർക്കും കോവിഡ്

4 October 2020

വിവാഹച്ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആൾക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് വിവാഹചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും കോവിഡ് ബാധിച്ചത്. ഇരിക്കൂറിലാണ് സംഭവം. വിവാഹത്തിന് പങ്കെടുത്ത 28 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വധുവിൻ്റെ വീടായ ഇരിക്കൂര്‍ ചേടിച്ചേരിയില്‍ നടന്ന വിവാഹസല്‍ക്കാരത്തിലാണ് ഇവര്‍ പങ്കെടുത്തത്. ഇവിടെ കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതോടെ വൻ സുരക്ഷാ മുൻകരുതലുകളാണ് അധികൃതർ കെെക്കൊണ്ടിരിക്കുന്നത്.
ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകള്‍ അടച്ചു. ഈ പ്രദേശത്ത് ഇന്നലെ മാത്രം 43 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.