ഒന്നിനേയും കൂസാതെ നടക്കുന്നതിനേക്കാൾ നല്ലത് ഒരു മാസ്ക് ധരിക്കുന്നതാണ്: ട്രംപിനെ പരിഹസിച്ച് ജോ ബൈഡന്‍

single-img
3 October 2020

വെെറസിനെ നിസാരവത്കരിച്ച അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. കോവിഡിനെ ഗൗരവമായി കണക്കാക്കി അതിനെ പ്രതിരോധിക്കാന്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ്-19 സ്ഥിരീകരിച്ചതിനോട് പ്രതികരിക്കവേയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

ഒന്നിനേയും കൂസാത്ത സ്വഭാവം വെച്ചു പുലര്‍ത്തുന്നതിനേക്കാള്‍ ഇപ്പോള്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും ബൈഡന്‍ പറഞ്ഞു. വൈറസിനെ മാസങ്ങളോളം ട്രംപ് നിസാരവത്കരിച്ചതായും ആയിരക്കണക്കിന് ജനങ്ങള്‍ അണിനിരന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹികാകലം പാലിക്കാതെയും ട്രംപ് പങ്കെടുത്തതായും ബൈഡന്‍ കുറ്റപ്പെടുത്തി. 

ട്രംപിന് വൈറസ്ബാധ സ്ഥിരീകരിച്ച ശേഷം മിഷിഗണില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യവേയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. ഏവരും വിഷയത്തെ ഗൗരവമായി കാണണമെന്നും ബൈഡന്‍ പറഞ്ഞു. 

താനും ഭാര്യ ജില്‍ ബൈഡനും ട്രംപിന്റെയും മെലാനിയയുടെയും സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഒന്നിനേയും കൂസാതിരിക്കലല്ല മറിച്ച് രാജ്യസ്‌നേഹികളാവുകയാണ് വേണ്ടതെന്നും ബൈഡന്‍ ജനങ്ങളോട് പറഞ്ഞു. യോഗത്തിലുടനീളം ബൈഡന്‍ മാസ്‌ക് ധരിച്ചിരുന്നു.