ഹത്രാസ്:അന്വേഷണം സിബിഐക്ക് കൈമാറി യോഗി സര്‍ക്കാര്‍; കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി


രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ വിവാദമായ ഹത്രാസ് പീഡനക്കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി യുപി സര്‍ക്കാര്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിക്കുകയായിരുന്നു. ഹത്രാസ് പീഡ കേസ് കൈകാര്യം ചെയ്തതിൽ യുപി പോലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചപിന്നാലെയാണ് ഈ നീക്കം.
അതേസമയം ഇന്ന് വൈകിട്ട് ഹത്രാസ് ജില്ലയിലെ ഗ്രാമത്തിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ടിരുന്നു.ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്നും കുടുംബത്തിന് സുരക്ഷഭീഷണിയുള്ളതിനാൽ അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
കേവലം യുപിയില്‍ മാത്രം ഒതുങ്ങാതെ ഹത്രാസ് വിഷയം സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി മാറുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രശ്നം ഒതുക്കാനുള്ള നീക്കം നടക്കുന്നത്.