ഹത്രാസ് സംഭവത്തിന്‌ കാരണം യോഗിയോ ജാതി വ്യവസ്ഥയോ അല്ല; വിവാദമായി അമല പോളിന്റെ പോസ്റ്റ്‌

single-img
3 October 2020

യുപിയിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനെ തുടർന്ന് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പോലീസിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിക്കാതെയുള്ള നടി അമലാ പോളിന്റെ പോസ്റ്റ് വിവാദത്തിൽ. ഇവിടെ നിലനിൽക്കുന്ന ജാതി വ്യവസ്ഥയല്ല മരണകാരണമെന്നും സമൂഹത്തിൽ നിശബ്ദത പാലിക്കുന്നവരാണെന്നുമുള്ള പോസ്റ്റാണ് അമല തന്റെ ഇൻസ്റ്റഗ്രാമിൽ ഇന്ന് പങ്കുവച്ചത്.

താരം തന്റെ അഭിപ്രായമായി മറ്റൊരാളുടെ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഷെയർ ചെയ്തത്’ “അവളെബലാത്സംഗം ചെയ്തു കൊന്നു, ചാരമാക്കി. ആരാണ് ഇത് ചെയ്തത് ? ജാതി വ്യവസ്ഥയല്ല, യുപിയിലെ പോലീസോ, യോഗി ആദിത്യനാഥോ അല്ല. മറിച്ചു നമ്മളിൽ നിശബ്ദത പാലിക്കുന്നവർ ആരാണോ അവരാണിത് ചെയ്തത്. ‘ എന്നായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് വിവാദമായതോടെ ധാരാളം ആളുകൾ അമലയ്ക്കെതിരെ പ്രതിഷേധമുയർത്തുന്നുണ്ട്.