സം​സ്ഥാ​ന​ത്താ​കെ നി​രോ​ധ​നാ​ജ്ഞ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ, നി​രോ​ധ​നാ​ജ്ഞയോട് യോജിപ്പില്ലെന്ന് ബിജെപി; കോൺഗ്രസ്സിൽ ഭിന്നത

single-img
2 October 2020

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ സം​സ്ഥാ​ന​ത്താ​കെ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം നോ​ക്കി ക​ള​ക്ട​ർ​മാ​ർ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഇ​ള​വി​ലും ക​ള​ക്ട​ർ​മാ​ർ വ്യ​ക്ത​ത വ​രു​ത്തും, മ​ന്ത്രി ​ച​ന്ദ്ര​ശേ​ഖ​ര​ൻ വ്യക്തമാക്കി. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മായാണ് സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

നി​രോ​ധ​നാ​ജ്ഞ ഏർപ്പടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. 144 പ്രഖ്യാപിച്ചത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നി​രോ​ധ​നാ​ജ്ഞ വിഷയത്തിൽ കോൺഗ്രസ്സിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസം. സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് അധികാരമില്ലാതെയാണെന്ന് കെ മുരളീധരന്‍ എംപി ആരോപിച്ചു. സര്‍വകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫിന്റെ പരിപാടികള്‍ തടയാനാണ് സര്‍ക്കാരിന്റെ ശ്രമം എന്നാണ് സംശയം. കണ്ടെയ്‌മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ കോൺഗ്രസ്സ് പാര്‍ട്ടി യോഗങ്ങള്‍ വിളിക്കും. നൂറു പേര്‍ പങ്കെടുക്കുകയും ചെയ്യും. കേസെടുക്കുകയാണെങ്കില്‍ എടുക്കട്ടെ എന്നും അഞ്ചെട്ട് മാസങ്ങള്‍ള്‍ക്ക് ശേഷം കൈകാര്യം ചെയ്‌തോളമെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാൽ കെ മുരളീധരന്റെ നിലപാട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളി. 144 പ്രഖ്യാപിച്ചതില്‍ സര്‍ക്കാരിനെ മുല്ലപ്പള്ളി പിന്തുണച്ചു. ഈ മാസം 31 വരെ സഹകരിക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരിപാടികള്‍ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം ​കൂ​ടു​ന്ന​തു നി​രോ​ധി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രും. ഒ​ക്ടോ​ബ​ർ 31നു ​രാ​ത്രി വ​രെ തു​ട​രു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ടം (സി​ആ​ർ​പി​സി) 144 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് 50 പേ​ർ​ക്കും മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ​ക്ക് 20 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.