ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയതിൽ അപാകതയില്ല, പൂർണ്ണമായും സഹകരിക്കും: മുരളീധരനെ തള്ളി മുല്ലപ്പള്ളി

single-img
2 October 2020

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ പി​ന്തു​ണ​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ രഗഗത്ത്. 144 പ്ര​ഖ്യാ​പി​ച്ച​തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി. സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മെ​ന്ന കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​നയ്ക്കു പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ അതിനെ തള്ളി രംഗത്തെത്തിയത്. 

മുരളീധരൻ്റെ പ്രസ്താവന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​മാ​യി ഈ ​മാ​സം 31 വ​രെ സ​ഹ​ക​രി​ക്കുമെന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അതേസമയം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ സം​സ്ഥാ​ന​ത്താ​കെ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പറഞ്ഞു. ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം നോ​ക്കി ക​ള​ക്ട​ർ​മാ​ർ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഇ​ള​വി​ലും ക​ള​ക്ട​ർ​മാ​ർ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം​കൂ​ടു​ന്ന​തു നി​രോ​ധി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രും. ഒ​ക്ടോ​ബ​ർ 31നു ​രാ​ത്രി വ​രെ തു​ട​രു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുന്നു.